കാണാതായ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mon, 9 May 2022

ശനിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കാണാതായ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19) ആണ് ഇരിട്ടി കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്പ്പാട് എന്‍എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ജഹാന ഷെറിന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.