കടത്തുസ്വർണം കാണാതായ സംഭവം : 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
suspensionകരിപ്പൂർ : യാത്രക്കാരൻ കടത്തിക്കൊണ്ടുവന്ന സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവിൽദാർ സനിത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

വിദേശത്തുനിന്ന് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച 2 സ്വർണ ക്യാപ്സ്യൂളുകൾ ആണു കാണാതായത്. രഹസ്യ വിവരത്തെത്തുടർന്ന്, അന്നു ഷിഹാബിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തെങ്കിലും സ്വർണം ലഭിച്ചില്ല. ഇയാൾ പിന്നീട് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് സ്വർണം കാണാതായതിനു പിന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്. 

Share this story