രാജകുമാരിയില്‍ കാണാതായ നാലുവയസുകാരിയെ കാടിനുള്ളില്‍ കണ്ടെത്തി
missing
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് മധ്യപ്രദേശുകാരായ തൊഴിലാളികളുടെ മകൾ ജെസിക്കയെ കാണാതായത്. കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു .

തൊടുപുഴ: രാജകുമാരിയിൽ കാണാതായ നാലുവയസുകാരിയെ കാടിനുള്ളിൽ കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് മധ്യപ്രദേശുകാരായ തൊഴിലാളികളുടെ മകൾ ജെസിക്കയെ കാണാതായത്. കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു

മാതാപിതാക്കൾക്കൊപ്പം ഏലത്തോട്ടത്തിൽ എത്തിയതായിരുന്നു പെൺകുട്ടി. അവിടെ മറ്റൊരു ബന്ധുവിന്റെ കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞ് മാതാപിതാക്കൾ നോക്കിയപ്പോൽ കുഞ്ഞിനെ കാണാൻ ഇല്ലായിരുന്നു. തുടർന്ന് തൊഴിലാളികളെല്ലാം ചേർന്ന് പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ശാന്തൻ പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും യൂണിറ്റുകൾ രാത്രി പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും കകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ ആറ് മണി മുതൽ തിരച്ചിൽ ആരംഭിച്ചു. രാവിലെ ഒൻപതുമണിയോടെ ഏലത്തോട്ടത്തിന് സമീപത്തെ കാട്ടിൽ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Share this story