മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും
 Minister Muhammad Riyaz

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പാരീസ് സന്ദര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യന്‍ യാത്ര നടത്തുന്നതിന് മുമ്പാണ് മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകളെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Share this story