ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍ മാഷ്
kid
ശക്തമായ മഴയിലും ഇരുട്ടിലും അര്‍ഷല്‍ വഴി തെറ്റി കൊടുംകാട്ടില്‍ ഒറ്റപ്പെട്ടു.

കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍ മാഷ്. കോളയാട് ചെക്യേരി പൂളക്കുണ്ട് കോളനിയിലെ സുരേഷ്‌രേഷ്മ ദമ്പതികളുടെ മകനായ അര്‍ഷലിനെ ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്നാണ് ഗോവിന്ദന്‍ മാഷ് വിശേഷിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ട് മണിക്ക് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സുരേഷും കുടുംബവും കാട്ടിലേക്ക് ഓടി. എന്നാല്‍ ശക്തമായ മഴയിലും ഇരുട്ടിലും അര്‍ഷല്‍ വഴി തെറ്റി കൊടുംകാട്ടില്‍ ഒറ്റപ്പെട്ടു. രണ്ടുമണിക്കൂറോളമാണ് അര്‍ഷല്‍ കണ്ണവത്തെ കൊടുംവനത്തില്‍ അലഞ്ഞത്. മഴ കുറഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് അര്‍ഷലിനെ കണ്ടെത്തിയത്. 
നിലവില്‍ പെരിന്തോട് വേക്കളം എയുപി സ്‌കൂളിലെ ദുരുതാശ്വാസ ക്യാമ്പിലാണ് അര്‍ഷലും കുടുംബവും. കൊമ്മേരി ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അര്‍ഷല്‍. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഗോവിന്ദന്‍ മാഷ് അര്‍ഷലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

Share this story