ജനുവരി 26 ന് കേരളത്തില്‍ 25,000 സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

sdf

പാലക്കാട് : ജനുവരി 26 ന് കേരളത്തില്‍ 25,000 സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലായി കൊച്ചിയില്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച ഒരു ദേശീയ കോണ്‍ക്ലേവ് ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്നു. 2025-ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ വി.കെ ചന്ദ്രന്‍, ടി.പി കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത് കുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ തൃതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

Share this story