മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Minister GR Anil
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി

നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒന്‍പതോടെയാണു വീട്ടില്‍ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോ?ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share this story