നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍
court
മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അതിജീവത ആവശ്യപ്പെട്ട പ്രകാരം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു.അതിജീവതയുടെ ആശങ്ക അനാവശ്യമാണെന്ന വാദമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടാതെ കൂടുതല്‍ കാര്യങ്ങളും അതിജീവത കോടതിയില്‍ പുതിയതായി കൊണ്ടുവന്നേക്കും.

Share this story