മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ : കടകളും ക്ഷേത്രവും മണ്ണിനടിയില്‍
kundala


 മൂന്നാർ കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ . ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി 12മണിയ്ക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്.
അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു.
 

Share this story