ഭാര്യയുള്ളപ്പോള്‍ വിവാഹം; കൊച്ചിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
marriage

ഭാര്യയുമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന പരാതിയില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാര്‍, തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിത എന്നിവരെയാണ് കളക്ടര്‍ രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഇരുവരും വിവാഹം ചെയ്തതെന്ന് കാട്ടി ആദ്യ ഭാര്യയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു പദ്മകുമാറും, സ്മിതയും വിവാഹിതരായത്. വിവാഹത്തിന്റെ രേഖകള്‍ അടക്കമായിരുന്നു കളക്ടര്‍ക്ക് പരാതി നല്‍കിയത്.

സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും വിവാഹം കഴിച്ചതെന്നും, സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചത് ചട്ടലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

Share this story