തൊഴിലാളികളുടെ അവകാശങ്ങള്‍ തടയുന്ന മാനേജ്‌മെന്റ് സമീപനം അവസാനിപ്പിക്കണം : പി ഉബൈദുള്ള എംഎല്‍എ

google news
uytresg

മലപ്പുറം : പൊതുമേഖല സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ തടയുന്ന മാനേജ്‌മെന്റ് സമീപനം  അവസാനിപ്പിക്കണമെന്ന്  പി.ഉബൈദുള്ള എംഎല്‍എ പറഞ്ഞു,  മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ എസ്.ടി.യു വിന്റെ 42-ാ മത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ അവകാശങ്ങള്‍ക്ക് നേരെ കയ്യേറ്റം നടത്തുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍  നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.  തൊഴിലാളികളുടെ പ്രമോഷന്‍ തടഞ്ഞു വെക്കുന്ന സമീപനം തൊഴില്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ എംപ്ലോയീസ് ഫെഡറേഷന്‍ എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ദീഖ് താനൂര്‍, ട്രഷറര്‍ ഹംസ മുല്ലപ്പള്ളി, മലപ്പുറംമുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി പി. കെ. ബാവ, സെക്രട്ടറി ഈസ്‌റ്റേണ്‍ സലീം, സി എച്ച്്. യൂസഫ്, കാരാട്ട് ഹുസൈന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു, കെ. ഷിബു സ്വാഗതം പറഞ്ഞു, കെ. ശിവന്‍ ആധ്യക്ഷം  വഹിച്ചു, ജയ്ഫര്‍ സാദിക്ക് പാണക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് -പി. ഉബൈദുള്ള  എം എല്‍എ,  വര്‍ക്കിംഗ് പ്രസിഡന്റ്  - ഷിബു. കെ, സീനിയര്‍ വൈസ് പ്രസിഡന്റ് -ഹംസ മുല്ലപ്പള്ളി, വൈസ് പ്രസിഡന്റുമാര്‍-  എന്‍.വേലായുധന്‍, യു.പി.അബ്ദുള്ളക്കുട്ടി, പി.ജസീന വി, ടി. റിയാസ്, ജനറല്‍ സെക്രട്ടറി- ജയ്ഫര്‍ സാദിഖ്  പാണക്കാട്, സെക്രട്ടറിമാര്‍ -  ഒ.പി.അബ്ദുല്‍ റഷീദ്, പി.കെ.സുബൈര്‍, കെ.പ്രമോദ്, മുഹമ്മദ് റിഷാദ്, എം.ഹസീന, ട്രഷറര്‍ - കെ.ശിവന്‍
എന്നിവരെ തിരഞ്ഞെടുത്തു.

Tags