വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍
കണ്ണൂർ ധര്‍മ്മശാലയില്‍ വീണ്ടും കഞ്ചാവ് ചെടികള്‍ പിടികൂടി
കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 18 കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തി.ബിജെപി നേതാവ് സന്തോഷിന്റെ മകളുടെ ഭര്‍ത്താവാണ് അറസ്റ്റിലായ രഞ്ജിത്ത്. വര്‍ഷങ്ങളായി ഇയാള്‍ ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. സുഹൃത്തില്‍ നിന്നാണ് രഞ്ജിത്തിന് ചെടികള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സുഹൃത്തിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Share this story