ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സുമാര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചു

strike

ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സുമാര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചു. കേന്ദ്രആരോഗ്യമന്ത്രിക്ക് എംപിമാര്‍ അടക്കം നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിലാണ് പ്രതിഷേധം.തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനാണ് തീരുമാനം.

2009 മുതല്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്. ദീര്‍ഘകാലത്തെ ജോലിക്കിടെ മിക്കവര്‍ക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടിരുന്നു, ഇത് കണക്കിലെടുത്ത് കരാര്‍ അടിസ്ഥാനത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. വിഷയത്തില്‍ മനുഷത്വപരമായ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

Share this story