മലപ്പുറത്ത് വർക്ക്ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ
ds,,d,kd

കൊളത്തൂർ: വർക്ക്ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഭാഗങ്ങളും മറ്റും മോഷ്ടിക്കുന്ന പ്രതിയെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് കുന്നത്ത് മുഹമ്മദ് റഫീഖ് (42) ആണ് പിടിയിലായത്.

പടപ്പറമ്പ്, പുളിവെട്ടി എന്നിവിടങ്ങളിൽ ഇൻഡസ്ട്രീസിൽ നിന്നും കൊളത്തൂർ, ചെറുകുളമ്പ് എന്നിവിടങ്ങളിൽ വർക്ക്ഷോപ്പിൽനിന്നും ഇയാൾ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. പാങ്ങ് പൂക്കോട്, പാങ്ങ് നിരപ്പ് എന്നിവിടങ്ങളിൽ ചെങ്കൽ ക്വാറികളിൽ നിന്നും മോഷണം നടത്തിയിട്ടുണ്ട്. കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ ഹരിദാസ്, ചന്ദ്രൻ, അബ്ദുൽ നാസർ, മണി, ശിവദാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 

Share this story