ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ : സംസ്ഥാനത്തെ പ്ലസ്ടു ഫലപ്രഖ്യാപനം ഈ മാസം 21ന്
 Preparations for SSLC exams completed

സംസ്ഥാനത്തെ പ്ലസ്ടു ഫലപ്രഖ്യാപനം ഈ മാസം 21ന് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി ഫലം അല്പം മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. 3024 പേരാണ് മലപ്പുറത്ത് നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

ഇത്തവണ എസ്എസ്എൽസിക്ക് 99.26 ശതമാനം വിജയമാണുള്ളത്. 2134 സ്കൂളുകളാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. സർക്കാർ ; 760, എയിഡഡ് ; 942, അൺഎയിഡഡ് ; 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ.

Share this story