കെ റെയില്‍ കല്ലു പറിക്കുന്ന കെ സുധാകരനെ ജയിലില്‍ അടയ്ക്കണമെന്ന് എം വി ജയരാജന്‍
കെ എം ഷാ​ജി​ക്ക് ഇ​ത്ര​യ​ധി​കം സ്വ​ത്തു​ക്ക​ള്‍ എ​വി​ടെ നി​ന്നു​ണ്ടാ​യെ​ന്ന് എം.​വി.​ജ​യ​രാ​ജ​ന്‍
സുധാകരന്‍ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു

കെ റെയില്‍ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടന്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്ന് സിപിഎം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. സുധാകരനും യൂത്ത് കോണ്‍ഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാന്‍ നടക്കുന്നത്. 

ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

Share this story