ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍

mv govindan

കൊച്ചി :ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍ . തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തതെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

കോൺഗ്രസ് എംപിമാർ കേരളത്തിൽ പരമ ദയനീയമായിരുന്നുവെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോൺഗ്രസ് എംപിമാരുടെ പ്രവർത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസ്സിലായവർ ആദ്യമാദ്യം പറയുന്നുവെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

Share this story