ശശി തരൂർ നാടിന്റെ പുണ്യമെന്ന് എം കെ രാഘവൻ എം പി

hgnjh

കോഴിക്കോട് : ശശി തരൂർ നാടിന്റെ പുണ്യമെന്ന് എം കെ രാഘവൻ എം പി. തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരിതിരിഞ്ഞ് വാക്പോര് നടക്കുന്നതിനിടെയാണ് രാഘവന്റെ തരൂർ പുകഴ്ത്തൽ. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു. കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലാണ് രാഘവന്റെ പരാമർശം. 

മലബാർ മേഖലയിൽ തരൂർ നടത്തുന്ന പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിന്നതോടെയാണ് സംസ്ഥാന കോൺഗ്രസിൽ തരൂർ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗം പ്രത്യക്ഷ പോരിനിറങ്ങിയത്. നേരത്തേ എഐസിസി അധ്യക്ഷനായി തരൂർ മത്സരിച്ചപ്പോൾ പരോക്ഷമായി നിലനിന്ന പോരാണ് ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

Share this story