തൃശ്ശൂരിൽ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍
arrested

തൃശൂര്‍: മണ്ണുത്തി ഭാഗത്ത് എം.ഡി.എം.എ. വില്‍പ്പന നടത്താന്‍ എത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.  ഒറ്റപ്പാലം അയോധ്യ ടവറിനടുത്ത് പാലത്തിങ്കല്‍ മുഹമ്മദ് ഷമര്‍(22), ഒറ്റപ്പാലം ഈസ്റ്റ് പുളിന്തറക്കല്‍ ദേശം ഹസന്‍ നാസിം (21), വടക്കുഞ്ചേരി പുതുക്കോട് ചൂല്‍പ്പാടം ദേശം പുഴയ്ക്കല്‍ വീട് ശ്രീജേഷ് (23) എന്നിവരാണ്  മണ്ണുത്തി പോലീസിന്റെ പിടിയിലായത്. ആറു ഗ്രാം എം.ഡി.എം.എ. ഇവരില്‍ നിന്നു കണ്ടെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശമനുസരിച്ച് ഒല്ലൂര്‍ എ.സി.പി. കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി  ഇന്‍സ്‌പെക്ടര്‍ എസ്. ഷൂക്കൂര്‍, എസ്.ഐ.മാരായ കെ. പ്രദീപ് കുമാര്‍,കെ.എസ് ജയന്‍, പോലീസ് ഉദ്യോഗസ്ഥരായ എ.എസ്. പ്രദീപ്, പി.വി. വീനീഷ്, പി.പി. അജിത്, നിരാജ് മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് സംസ്ഥാനവ്യാപകമായി വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം. വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Share this story