പ്രൊഫ. അമര്‍ത്യസെന്നിന്റെ ‘താര്‍ക്കികരായ ഇന്ത്യക്കാര്‍’ പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു

sadf

തിരുവനന്തപുരം: സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമര്‍ത്യസെന്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘താര്‍ക്കികരായ ഇന്ത്യക്കാര്‍’  എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം നിയമസഭയിലെ അന്താരാഷ്ട്രപുസ്തകോല്‍സവവേദിയില്‍ വെച്ച് എം. എ. ബേബി പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കര്‍ പുസ്തകം സ്വീകരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷത വഹിച്ചു.  


ഇന്ത്യയുടെ സുദീര്‍ഘമായ താര്‍‍ക്കികപാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങള്‍  സമാഹരിച്ച് പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. ആശാലതയാണ് മൊഴിമാറ്റം നടത്തിയത്. ഇന്ത്യ അത്യന്തം വൈവിധ്യപൂര്‍ണമായ ഒരു രാജ്യമാണ്. ഇന്ത്യയുടെ സുദീര്‍ഘമായ സംവാദപാര്യം അനന്യമാണ്. ഇന്ത്യയിലെ താര്‍ക്കികപാരമ്പര്യത്തിന്റെ ചരിത്രം, അതിന്റെ സമകാലിക പ്രസക്തി, സാംസ്കാരികചര്‍ച്ചകളില്‍നിന്നുള്ള അതിന്റെ അവഗണന എന്നിവ ആഴത്തില്‍ അപഗ്രഥനവിധേയമാക്കുകയാണ് സെന്‍. ജനശബ്ദവും മതനിഷ്‌പക്ഷതയും സംസ്കാരവും ആശയവിനിമയവും രാഷ്ട്രീയവും പ്രതിഷേധവും യുക്തിയും സ്വത്വവും തുടങ്ങിയ നാലു ഭാഗങ്ങളിലാണ് പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 530 രൂപയാണ് പുസ്തകത്തിന്റെ വില. ജനുവരി 15വരെ നിയമസഭയിലെ അന്താരാഷ്ട്രപുസ്തകോല്‍സവത്തിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയില്‍ 424രൂപയ്ക്ക് പുസ്തകം ലഭിക്കും.

Share this story