ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത : കേരളത്തില്‍ മഴ ശക്തമായേക്കും
rain pathanamthitta

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ ന്യൂനമർദ്ദം  രൂപപ്പെടാൻ  സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോണിന്‍റേയും  ,അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റേയും  സ്വാധീന ഫലമായി  കേരളത്തിൽ ഓഗസ്റ്റ് 4  മുതൽ 8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

Share this story