സോഷ്യല്‍മീഡിയയിലൂടെ പ്രണയം ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയിലായി
arrest

ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമേട് സ്വദേശികളായ നിഷിന്‍, അഖില്‍, നോയല്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ആണ് പ്രതികള്‍ തട്ടികൊണ്ട് പോയത്. പ്രതികളെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍കയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാര്‍ഥികള്‍ കണ്ടിരുന്നു. ഉടന്‍ തന്നെ അധ്യാപകരെ അറിയിക്കുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു പ്രതികള്‍ തീരുമാനിച്ചിരുന്നത്.

Share this story