മൂന്നക്ക നമ്പർ ലോട്ടറി സംഘവുമായി ബന്ധം; മലപ്പുറത്ത് നാല് പൊലീസുകാർക്കെതിരെ നടപടി
Sat, 30 Jul 2022

മലപ്പുറം: മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മലപ്പുറത്ത് നാല് പൊലീസുകാർക്ക് എതിരെ നടപടി. ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി.
മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പൊലീസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരായ നടപടി.