മദ്യ വില ഉയര്‍ന്നേക്കും
KCBC criticizes govt's liquor policy

മദ്യ വില വര്‍ധന ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വില കൂട്ടുന്നതിനാണ് സാധ്യത. മദ്യകമ്പനികള്‍ ബവറിജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് വിലവര്‍ധന പരിഗണിക്കുന്നത്. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിക്കും. 

Share this story