ലൈഫ് മിഷൻ കേസ് : ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും നോട്ടിസ്
sarith

ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും നോട്ടിസ്. ഈ മാസം 25 ന് ഹാജരാകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നോട്ടിസ് കൈമാറിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും സരിത്തിന് വിജിലൻസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലൻസ് എസ്പിക്ക് സരിത്ത് ഇമെയിൽ അയച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് നോട്ടിസ് നൽകിയത്.

ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

Share this story