ആരും ബേജാറാകണ്ട; ഇത് എസ്ഡിപിഐ– സിപിഐഎം തല്ലുമാല': പരിഹസിച്ച് പി.കെ അബ്ദു റബ്ബ്
abdhurab

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍ നടക്കുന്നതും മറ്റൊരു തല്ലുമാലയാണെന്ന് മുന്‍ മന്ത്രി പി.കെ അബ്ദു റബ്ബ്. യുഡിഎഫിനെ പലയിടങ്ങളിലും തദ്ദേശഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ സിപിഐഎം എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയ കാര്യങ്ങള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കാര്യ കാരണങ്ങള്‍ രണ്ടുപാര്‍ട്ടിക്കാരോടും വിശദീകരിക്കുന്ന അദ്ദേഹം ഒടുവില്‍ എല്ലാവരോടും ഇരു പാര്‍ട്ടിയെയും പരിഹസിച്ചും ഒരു കാര്യം വ്യക്തമാക്കുന്നു. 'ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍ നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..! ആരും ബേജാറാകണ്ട.' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിങ്ങനെ

സഖാക്കളെ! നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നറിയില്ല, എന്നാലും ചോദിച്ചു പോവുകയാണ്. വെമ്പായത്ത്, ഈരാറ്റുപേട്ടയില്‍, പത്തനംതിട്ടയില്‍, പറപ്പൂരില്‍, കൊണ്ടോട്ടിയില്‍…അങ്ങനെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ UDF നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ SDPI യുടെ വരെ പിന്തുണ വാങ്ങിയത് നിങ്ങളല്ലേ..!നിങ്ങള്‍ക്കു വേണ്ടത് കേവലം തെരഞ്ഞെടുപ്പുകളിലെ താത്ക്കാലിക ലാഭം മാത്രമാണ്.

ചില സഖാക്കളില്‍ നിന്നും ഇപ്പോള്‍ അണപൊട്ടിയൊഴുകുന്ന SDPI രോഷം കണ്ടപ്പോള്‍ അറിയാതെ ചോദിച്ചു പോയതാണ്. ഇനി SDPI ക്കാരോടാണ്‍ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വേട്ടയും, മുസ്ലിം വിരുദ്ധതയും പറഞ്ഞാണല്ലോ സമരങ്ങളും ഹര്‍ത്താലുമൊക്കെ നടത്തുന്നത്. അടുത്തൊരു തെരഞ്ഞെടുപ്പ് വന്നാല്‍ മാത്രം പോരെ, നിങ്ങളിതൊക്കെ മറക്കില്ലേ…! എത്ര റൗണ്ട് അടികൊണ്ടാലും
കാക്കത്തൗബയും ചൊല്ലി..

ചിലയിടങ്ങളില്‍ പരസ്യമായി സ്റ്റേജിലിരുന്നും, ചിലയിടങ്ങളില്‍ രഹസ്യമായി അടുക്കള വഴിയും നിങ്ങള്‍ സി.പി.എമ്മിനു വേണ്ടി പണിയെടുക്കില്ലേ…
വോട്ടുകള്‍ മറിക്കില്ലേ..!

മുന്നണികള്‍ ഏതാവട്ടെ, സാമ്പാറാവട്ടെ, ബിരിയാണിയാവട്ടെ, SDPl ഇല്ലാതെ CPIM നും CPIM ഇല്ലാതെ SDPl ക്കും ഒരാഘോഷവുമില്ല.

ഇനി എല്ലാവരോടുമാണ്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍
നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..!

ആരും ബേജാറാകണ്ട

Share this story