കഴിഞ്ഞ മാസ ശമ്പളം ലഭിച്ചിട്ടില്ല ;പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ksrtc

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ചീഫ് ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
ഭരണപക്ഷ യൂണിയനായ സിഐടിയു മേഖലതലത്തില്‍ പ്രതിഷേധ ജാഥകളും നടത്തും. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരംം

Share this story