കോട്ടയത്ത് ശക്തമായ മഴയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി
landslides kottayam

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു. പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്.

ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ബിഷപ്പ് ഹൗസിന് മുൻ ഭാഗത്താണ് വെള്ളം കയറി. കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.

വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ വ്യാപാരികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു. പാലായിലെ പ്രധാന ടൗൺ ഭാഗത്ത് ഇതുവരെ വെള്ളം കയറാത്തത് ആശ്വാസം നൽകുന്നുണ്ട്.

Share this story