മണ്ണു മാഫിയാബന്ധം: 30 പൊലീസുകാരുടെ സ്വത്ത് വിവരം അന്വേഷിക്കുന്നു

Police

മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവര?ങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. 30 പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളാണ് പരിശോധിക്കുന്നത്. സിവില്‍ ഓഫീസര്‍മാര്‍ മുതല്‍ ഡിവൈഎസ്പിമാര്‍ വരെയുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. 

ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ചെലവ് രീതികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. മണ്ണ് മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും ഗുണ്ടകളുമായി കൂട്ടുകെട്ടുണ്ടാക്കി കേസുകള്‍ ഒതുക്കി തീര്‍ക്കുന്നുവെന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്.
 

Share this story