ലക്ഷദ്വീപ് ബിജെപിയില്‍ തമ്മിലടി; സ്ഥാപക പ്രസിഡന്റ് മുത്തുക്കോയയെ സസ്‌പെന്‍ഡ് ചെയ്തു

bjp

ലക്ഷദ്വീപ് ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി. ബിജെപി ലക്ഷദ്വീപ് സ്ഥാപക പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റുമായ അഡ്വ കെപി മുത്തുകോയയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സോഷ്യല്‍ മീഡിയയിലെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി രണ്ട് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന നേതാക്കളുടെ ചിത്രങ്ങള്‍ അനാവശ്യ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് അച്ചടക്കനടപടിക്കാണ് കാരണമെന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിശദീകരണം.

ബിജെപി ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമാണ് മുത്തുക്കോയ. സംസ്ഥാന അദ്ധ്യക്ഷന്‍ കെഎന്‍ കാസിംകോയ കല്‍പേനി ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ മുത്തുക്കോയ പകര്‍ത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കും വിധം പങ്കുവെച്ചതാണ് നടപടിയിലേക്ക് നീങ്ങാനിടയാക്കിയത്. മുത്തുക്കോയയോട് വിശദീകരണവും പാര്‍ട്ടി ചോദിച്ചിട്ടുണ്ട്.

Share this story