സ്കൂൾ ബസിൽ എൽ.കെ.ജി.വിദ്യാർത്ഥിനിക്ക് പീഡനം ; ഡ്രൈവർ അറസ്റ്റിൽ

lkjhgfd

കണ്ണൂർ : സ്കൂൾ ബസ്സിൽ വെച്ച് എൽ.കെ.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ്സ് ഡ്രൈവറെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. വളപട്ടണം സ്വദേശിയും സ്കൂൾ ബസ്സ് ഡ്രൈവറുമായ അസീമി(25) നെയാണ് കണ്ണൂർ ടൌൺ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു ചെയ്തത്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ  ഒരു  എൽ.കെ.ജി സ്കൂളിൽപഠി ക്കുന്ന മൂന്നര വയസ്സുകാരിയെ രണ്ടു ദിവസം മുമ്പ് ബസ്സിൽ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെരക്ഷിരാക്കളുടെ പരാതിയിലാണ് പോലീസ് കേസ്സെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത് ഇതിനു ശേഷം ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

Share this story