ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്

google news
fuel
കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അവഗണനയിലും ഇന്ധനവില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിനെതിരെ ഏരിയാ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags