കണ്ണൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
hartal
മലയോര മേഖലയിലെ കൊട്ടിയൂര്‍, കണിച്ചാല്‍, കേളകം, അയ്യന്‍കുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

കണ്ണൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. ബഫര്‍ സോണ്‍ ഉത്തരവിനെതിരെ പ്രതിഷേധിച്ചാണ് ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുക. മലയോര മേഖലയിലെ കൊട്ടിയൂര്‍, കണിച്ചാല്‍, കേളകം, അയ്യന്‍കുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രം ഇടപെട്ട് പരിഹാരം വേണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്. ദൂരപരിധി നിശ്ചയിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ട് നല്‍കുക, ജനവാസ മേഖലയേയും, കൃഷി ഭൂമിയേയും പൂര്‍ണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍. 
 

Share this story