ട്വന്റി 20യുടെ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും : മന്ത്രി പി രാജീവ്‌
minister p rajeev

കൊച്ചി: കഴിഞ്ഞ തവണ എഎപിക്കും ട്വന്റി 20ക്കും വോട്ട് ചെയ്‌ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ്. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ എത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാ​ഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്. ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ തൃക്കാക്കരയിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മൽസരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി 20യും മൽസരരംഗത്ത് നിന്ന് പിൻമാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്‌ഥാനാർഥി ഡോക്‌ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13,773 വോട്ടാണ്.

പൊതു തിരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികൾക്കുമുള്ളത്.

Share this story