ധോണിയ്ക്ക് ഇനി കുങ്കി ട്രെയ്‌നിംഗ്; ഇന്നുമുതല്‍ ഭക്ഷണം നല്‍കും; പ്രത്യേക പാപ്പാനേയും കുക്കിനേയും നിയമിക്കും

dhoni

പിടി സെവനെന്ന ധോണിയെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ്. കൂട്ടിലായ ധോണി പ്രതിഷേധം ഒന്നും കാട്ടാത്തത് ആനയെ മെരുക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തും. പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ഇക്കാര്യം ആവശ്യപ്പെടും. ആദ്യ ആഴ്ചകളില്‍ വയനാട് ടീമിന്റെ സേവനം ആവശ്യമാണെന്നും ഡിഎഫ്ഒ പറഞ്ഞു.

ധോണിക്ക് ഇന്നുമുതല്‍ ഭക്ഷണം നല്‍കി തുടങ്ങും. മയക്കുവെടി നല്‍കുകയും ടോപ് അപ് കുത്തിവയ്പ് നല്‍കുകയും ചെയ്തതിനാല്‍ ഇന്നലെ പച്ചവെള്ളം മാത്രമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ കട്ടി ഭക്ഷണവും നല്‍കും. വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

Share this story