അതിമാരക മയക്കുമരുന്നുമായി കോഴിക്കോടുകാരൻ പിടിയിൽ
arrest

 

കൽപ്പറ്റ : മൈസൂർ- കോഴിക്കോട് ദേശീയപാത ഗുണ്ടൽപ്പേട്ട റോഡിൽ വാഹന പരിശോധനക്കിടെ അതിമാരക മയക്കുമരുന്നുമായി കോഴിക്കോടുകാരൻ പിടിയിൽ. കെ.എസ്. ആർ.ടി.സി.ബസിലെ യാത്രക്കാരൻ കോഴിക്കോട് ബേപ്പൂർ ആഞ്ഞിലംപറമ്പ് കെ.കെ. ഹൗസ് കമറുദ്ദീൻ (33) ആണ് വയനാട് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന 80 ഗ്രാം എം.ഡി.എം.എ. ആണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പി.ഒ. മാരായ കെ.ബി ബാബുരാജ്, കെജി. ശശികുമാർ, സി.ഇ.ഒ മാരായ അമൽദേവ്, ജിതിൻ പി. പി, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

കേരള കർണാടക സംസ്ഥാന  അതിർത്തി വഴി മാരക മയക്കുമരുന്നുകൾ കടത്തുന്നുണ്ടന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെ.എസ്. ആർ.ടി.സി.യുടെ  KL.15. A2048 എന്ന ബസിലെ യാത്രക്കാരനിൽ നിന്നും അതിമാരകമായക്കുമരുന്നുമായി പ്രതിയെ  അറസ്റ്റ് ചെയ്ത് കേസ് എടുത്തത്.  

ബത്തേരി ജെ.എഫ്. സി.എം കോടതി (1) മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. 20 വർഷം വരെ തടവുകിട്ടുന്നതും, 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതാണ് കേസ്.

Share this story