കോഴിക്കോട് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

arrested

കോഴിക്കോട്:  വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.

അതിനെ തുടർന്ന് ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്. 

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിം​ഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈൽഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്.       

Share this story