കോഴിക്കോട്ട് വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
hanging dead

കോഴിക്കോട് : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) വാണ് മരിച്ചത്  ഈ വർഷം പുതുപ്പാടി ജി എച്ച് എസിൽ നിന്നും എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്. പ്ലസ് വണ്ണിന് അപേക്ഷ നൽകിയിരുന്നു.

അടിവാരം മുപ്പതേക്ര മെല്ലെ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും  ബീനയുടെയും  മകളാണ് വിദ്യ ബിനു. സഹോദരങ്ങൾ, വിഷ്ണു, വിസ്മയ. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു  സംഭവം.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share this story