കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ പീഡനക്കേസ്
rape

കോഴിക്കോട്: പന്തിരിക്കരയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ പീഡനക്കേസ്. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇവരിൽ നിന്നു സ്വർണക്കടത്ത് സംഘത്തെ കുറിച്ചുള്ള ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതയാണ് വിവരം. വിദേശത്തുള്ള ഇവരുടെ ഭർത്താവാണു തട്ടിക്കൊണ്ടു പോയ ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് ലഭിച്ച വിവരം. പേരാമ്പ്ര എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 

Share this story