കോഴിക്കോട് ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടെമ്പോ വാനിടിച്ചു : കോഴിക്കോട്ട് ഹോട്ടൽ തൊഴിലാളി മരിച്ചു
accident


പുറമേരി : ടെമ്പോ വാനിടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. തെക്കയിൽ മുക്കിലെ പാറ തുണ്ടിയിൽ സുരേന്ദ്രൻ (52) ആണ് മരിച്ചത്. ബുധനാഴ്ച 7.30 ഓടെ തെക്കയിൽ മുക്കിലാണ് അപകടം. ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാനിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സതി. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: നാരായണി. സഹോദരങ്ങൾ: ചന്ദ്രി, പുഷ്പ, റീജ 

Share this story