കോഴിക്കോട് അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

SWG


കോഴിക്കോട് : അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്. സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

Share this story