കോഴിക്കോട് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവം; കൂടുതല്‍ ജീവനക്കാരില്‍ നിന്നും ഇന്ന് മൊഴിയെടുക്കും
Wed, 22 Jun 2022

ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്
കോഴിക്കോട് കോര്‍പ്പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷിച്ച ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കോര്‍പറേഷന്‍ ആസ്ഥാനത്ത് നില്‍പ്പ് സമരം നടത്തും. ജീവനക്കാരെ ബലിയാടാക്കി എന്ന് ആരോപിച്ചു കോര്‍പ്പറേഷനിലെ ജീവനക്കാരും സമരം നടത്തും. കൂടുതല്‍ സമര പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് യോഗം ചേരും.