കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ
KSRTC Swift
കോഴിക്കോട് :കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ.നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് പറഞ്ഞാണ് ഉപരോധം. ബസ് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ തന്നെ കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് സ്റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. വർഷങ്ങളായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നതാണ് കെഎസ്ആർടിസി. ഈ സർവീസാണ് വെട്ടിയത്.

Share this story