കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവം ; ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

google news
rahul
' ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ …'

കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്.


' ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ …'
ഡിവൈഎഫ്‌ഐ എങ്ങനെ പ്രതികരിച്ചു?, ബ്രഷ് മതിലില്‍ അമര്‍ത്തി വെച്ച് എഴുതി. 'വര്‍ഗ്ഗീയത തുലയട്ടെ' – ഇത്തരത്തിലുള്ള പരിഹാസ വാക്കുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Tags