കൊട്ടിയൂർ വൈശാഖ ഉത്സവം: പ്രക്കുഴം ചടങ്ങുകൾ തിങ്കളാഴ്ച നടന്നു
Kottiyoor Vaisakha festival Prakuzham ceremonies

ഇരിട്ടി: യാഗോത്സവമെന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ സന്നിധിയിലെ കൂത്തോട് മണ്ഡപത്തിൽ നടന്നു. 

അവലളവ്, നെല്ലളവ് എന്നിവക്ക് ശഷം ക്ഷേത്ര അടിയന്തിരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ നേതൃത്വത്തിൽ  ഉത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും കുറിക്കുന്ന ചടങ്ങു് നടന്നു. രാത്രിയിൽ ആയില്യാർ കാവിൽ പൂജ നടന്നു. 

കൊട്ടിയൂർ  വൈശാഖ മഹോത്സവത്തിലെ ഈ വർഷത്തെ വിശേഷ ദിവസങ്ങൾ. മെയ് 10 ചൊവ്വ നീരെഴുന്നള്ളത്ത്, മെയ് 15 ഞായർ നെയ്യാട്ടം, 16 തിങ്കൾ ഭണ്ഡാരം എഴുന്നള്ളത്ത്, 21 ശനി തിരുവോണം ആരാധന, ഇളനീർവെപ്പ്, 22 ഞായർ ഇളനീരാട്ടം, അഷ്ടമി ആരാധന, 26 വ്യാഴം രേവതി ആരാധന, 31 ചൊവ്വ രോഹിണി ആരാധന, ജൂൺ 2 വ്യാഴം തിരുവാതിര ചതുശ്ശതം, 3 വെള്ളി പുണർതം ചതുശ്ശതം, 5 ഞായർ ആയില്യം ചതുശ്ശതം, 6 തിങ്കൾ മകം കാലം വരവ്, 9 വ്യാഴം അത്തം ചതുശ്ശതം , വാളാട്ടം , കലശപൂജ, 10 വെള്ളി തൃക്കലശാട്ട് . എന്നിവ നടക്കും.

Share this story