കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

police jeep

കോട്ടയം: മാങ്ങാനത്ത് നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ഷെൽട്ടർ ഹോമിൽ നിന്ന് കുട്ടികളെ കാണാതായത്. രാവിലെ 5.30ന് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്. 

Share this story