കോട്ടയത്ത് പ്രൈ​വ​റ്റ് ബ​സി​ലെ ഡ്രൈവറെ ആക്രമിച്ച കേസിൽ കണ്ടക്ടർ അറസ്റ്റില്‍
skmks

കു​മ​ര​കം: ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ല്‍. പ്രൈ​വ​റ്റ് ബ​സി​ലെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ തി​രു​വാ​ർ​പ്പ് ക​റു​ക്ക​ശ്ശേ​രി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​റി​നെ​യാ​ണ് (39) കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ബ​സി​ലെ ഡ്രൈ​വ​റാ​യ നി​ബി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും കോ​ട്ട​യം- തി​രു​വാ​ര്‍പ്പ് റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ർ ത​മ്മി​ൽ സം​സാ​ര​ത്തി​നി​ട​യി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് അ​നീ​ഷ് കു​മാ​ർ നി​ബി​നെ വ​ണ്ടി​യു​ടെ വീ​ൽ സ്പാ​ന​ർ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Share this story