വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് കോട്ടയത്ത് പി​ടി​യി​ൽ
smms

പാ​ലാ: വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കി​ട​ങ്ങൂ​ർ ഉ​ത്ത​മേ​ശ്വ​രം മൂ​ശാ​ര​ത്ത് വീ​ട്ടി​ൽ അ​ന​ന്ദു മു​രു​ക​നെ (21) യാ​ണ്​ പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​ള്ളി​ച്ചി​റ പൈ​ങ്ങു​ളം പ​ള്ളി​യു​ടെ സ​മീ​പ​ത്ത് വ​ച്ച് പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പാ​ലാ എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, എ.​എ​സ്.​ഐ ബി​ജു കെ.​തോ​മ​സ്, സി.​പി.​ഓ മാ​രാ​യ ജ​സ്റ്റി​ൻ ജോ​സ​ഫ്, അ​രു​ൺ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Share this story