കോട്ടയത്ത് പ്ലസ്ടു വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
kottayam

കോട്ടയം : മണർകാട് മേത്താപറമ്പിൽ പ്ലസ്ടു വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. അമൽ മാത്യു എന്ന പതിനെട്ടുകാരനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അമലിന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു.

Share this story