കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം നാളെ : പൊതുസമ്മേളനം എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും
myst

കൂത്തുപറമ്പ്: ഇരുപത്തിയെട്ടാമത് കൂത്തുപറമ്പ് രക്തസാക്ഷിത്വ വാര്‍ഷികദിനം വെള്ളിയാഴ്ച ജില്ലയില്‍ വിപുലമായി ആചരിക്കും. വൈകിട്ട് അഞ്ചിനാണ് അനുസ്മരണ പൊതുസമ്മേളനം. കൂത്തുപറമ്പ് കേ ന്ദ്രീകരിച്ച ബഹുജന പ്രകടനവും നടക്കും. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപമുള്ള സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും.

രക്തസാക്ഷികള്‍ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് വൈകിട്ട് നാലിന് ദീപശിഖാ പ്രയാണം ആരംഭിക്കും. തുടര്‍ന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജന പ്രകടനവും റാലിയും. നഗരസഭാ സ്റ്റേഡിയത്തില്‍ അനുസ്മരണ പൊതുയോഗത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, പി. ജയരാജന്‍, വത്സന്‍ പനോളി തുടങ്ങിയവര്‍ സംസാരിക്കും.

പാനൂരില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും ഇരിട്ടിയില്‍ കേന്ദ്രക്കമ്മറ്റിയംഗം പി. കെ. ശ്രീമതിയും ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം. സ്വരാജ് പേരാവൂരിലും പി.കെ. ബിജു മാടായിയിലും ഉദ്ഘാടനംചെയ്യും.പയ്യന്നൂരില്‍ എം.എം. മണിയും പെരിങ്ങോത്ത് എന്‍. ചന്ദ്രനും ആലക്കോട് എന്‍.എന്‍. കൃഷ്ണദാസും തളിപ്പറമ്പില്‍ വി. ശിവദാസന്‍ എം.പിയും പാപ്പിനിശ്ശേരിയില്‍ കെ.പി. സതീഷ് ചന്ദ്രനും മയ്യില്‍ ടി.വി. രാജേഷും എടക്കാട് പി. ജയരാജനും കണ്ണൂരില്‍ സി.എസ്. സുജാതയും ഉദ്ഘാടനംചെയ്യും.

അഞ്ചരക്കണ്ടിയില്‍ എം.വി. ജയരാജനും ശ്രീകണ്ഠപുരത്ത് എസ്. സതീഷും മട്ടന്നൂരില്‍ രാജു എബ്രഹാമും ഉദ്ഘാടനംചെയ്യും. കോടിയേരി കല്ലില്‍താഴെയില്‍ മധു അനുസ്മരണം എ. പ്രദീപ് കുമാറും പൊന്ന്യം കുണ്ടുചിറയില്‍ സി. ബാബു ദിനാചരണം മന്ത്രി എം.ബി. രാജേഷും ഉദ്ഘാടനംചെയ്യും. ഷിബുലാല്‍ അനുസ്മരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അരയാക്കൂലില്‍ പി. ജയരാജനും റോഷന്‍ ദിനാചരണം നരവൂരില്‍ എം.വി. ജയരാജനും ഉദ്ഘാടനംചെയ്യും.

Share this story